Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Muslim Leage

സീ​റ്റ് വി​ഭ​ജ​ന​ത്തി​ൽ ത​ർ​ക്കം; ഇ​ടു​ക്കി​യി​ൽ മു​സ്‌​ലീം ലീ​ഗ് ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കും

 തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സീ​റ്റ് വി​ഭ​ജ​ന​ത്തി​ൽ ഇ‌​ടു​ക്കി​യി​ൽ കോ​ൺ​ഗ്ര​സും ലീ​ഗും ഇ​ട​യു​ന്നു. അ​ടി​മാ​ലി ഡി​വി​ഷ‌​ൻ ത​ങ്ങ​ൾ​ക്കു​വേ​ണ​മെ​ന്ന ലീ​ഗി​ന്‍റെ ആ​വ​ശ്യം കോ​ൺ​ഗ്ര​സ് ത​ള്ളി.

ച​ർ​ച്ച​ക​ളി​ൽ തീ​രു​മാ​ന​മാ​യി​ല്ലെ​ങ്കി​ൽ മു​ന്ന​ണി വി​ട്ട് മ​ത്സ​രി​ക്കു​മെ​ന്ന് മു​സ്‌​ലിം ലീ​ഗ് അ​ടി​മാ​ലി താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ പ​ഴം​പ​ള്ളി​ത്താ​ഴം പ​റ​ഞ്ഞു. കോ​ട്ട​യം ജി​ല്ല​യി​ലും കോ​ൺ​ഗ്ര​സും ലീ​ഗും ത​മ്മി​ലു​ള്ള ത​ർ​ക്കം തു​ട​രു​ക​യാ​ണ്.

മു​ണ്ട​ക്ക​യം, എ​രു​മേ​ലി ഡി​വി​ഷ​നു​ക​ളി​ൽ ഒ​ന്ന് ത​ങ്ങ​ൾ​ക്കു​വേ​ണ​മെ​ന്നാ​ണ് ലീ​ഗി​ന്‍റെ എ​ന്നാ​ൽ ഈ ​ര​ണ്ടു സീ​റ്റു വി​ട്ടു​കൊ​ടു​ക്കാ​ൻ കോ​ൺ​ഗ്ര​സ് ത​യാ​റ​ല്ല. വ​യ​നാ​ട്ടി​ലും സീ​റ്റ് വി​ഭ​ജ​ന​ത്തി​ൽ ത​ർ​ക്കം രൂ​ക്ഷ​മാ​ണ്. കോ​ൺ​ഗ്ര​സും കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​വും ത​മ്മി​ലാ​ണ് ത​ർ​ക്കം.

സു​ൽ​ത്താ​ൻ​ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ൽ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കാ​ൻ കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം തീ​രു​മാ​നി​ച്ചു. സി​റ്റിം​ഗ് സീ​റ്റാ​യ തേ​ലം​പ​റ്റ ന​ൽ​കാ​ത​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് യു​ഡി​എ​ഫ് വി​ട്ട് ഒ​റ്റ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത്. ഈ ​ഡി​വി​ഷ​നി​ൽ സ്വ​ന്തം സ്ഥാ​നാ​ർ​ഥി​യെ നി​റു​ത്തു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

 

 

Latest News

Up